രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലെത്തുന്ന പ്രവണത വർധിച്ചു വരുന്നു ; അറ്റോർണി ജനറൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങൾ ഉയർത്തുന്ന ഹർജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിൻ്റെ ഹർജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരിൽ കേരളം കേന്ദ്ര സർക്കാറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കർണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെരാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....