മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി ; പിന്നാലെ ബൈക്കും മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മോഷണക്കേസിലെ പ്രതി ചാടിപ്പോയി. ചവറ സ്വദേശി ബിനു എന്നയാളാണ് രക്ഷപ്പെട്ടത്. കുളിക്കാൻ സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു. മതില്‍ ചാടി പോകുന്നതിന് ഇടയ്ക്ക് പ്രദേശത്ത് നിന്ന് ഒരു ബൈക്കും മോഷ്ടിച്ചാണ് ഇയാള്‍ കടന്നിരിക്കുന്നത്.ബൈക്ക് മോഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ബിനു ജയിലില്‍ വച്ച് മാനസികപ്രശ്നങ്ങള്‍ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
രാവിലെ കുളിക്കാൻ ബിനു ഉൾപ്പെടെയുള്ളവരെ സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ബിനു മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാനുടുത്ത തോർത്ത് മുണ്ട് മാത്രമായിരുന്നു വേഷം. അർധ നഗ്നനായി. മതില്‍ ചാടിയ ശേഷം അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്ന ബൈക്കും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബിനു രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ്...

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ്...

0
തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...