കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് കൊടുക്കാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെന്നാണ് കോടതി ചോദിച്ചതെന്നും ഉപജാപക സംഘം എന്ന് കോടതിക്ക് പറയാനാകില്ലലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് രൂക്ഷ വിമര്‍ശനത്തോടെയാണ് വിജിലന്‍സ് കോടതി തള്ളിയത്. സ്വന്തക്കാർക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു അദൃശ്യശക്തി ഈ സർക്കാരിന്‍റെ മറവിലുണ്ട്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. മൗനത്തിന്‍റെ വാൽമീകത്തിൽ ഒളിക്കരുത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്ക് നേരെയും പോലീസ് ഭരണത്തിന് നേരെയും കോടതിയിൽ നിന്ന് ഉയർന്നിരിക്കുന്നത്. സർക്കാരിനു വേണ്ടി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതിന്‍റെ ഇടനിലക്കാരനാണ് എഡിജിപി എംആര്‍ അജിത്കുമാർ. ഇതിനെല്ലാം കൂട്ടുനിന്ന ഉദ്യോഗസ്ഥനെ വഴിവിട്ടാണ് മുഖ്യമന്ത്രി സഹായിച്ചത്. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























