‘മലയാള സിനിമയില്‍ മട്ടാഞ്ചേരി ലോബികൾ പ്രവർത്തിക്കുന്നുണ്ട്’ ; നടന്‍ കൃഷ്‍ണകുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാള സിനിമയില്‍ മട്ടാഞ്ചേരി ലോബി ഉണ്ടെന്ന് നടനും ബിജെപി നേതാവും നിലവിലെ എന്‍എഫ്ഡിസി ചെയര്‍മാനുമായ ജി കൃഷ്ണകുമാര്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്‍റെ അഭിപ്രായപ്രകടനം. സിനിമാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ പ്രതികരണത്തിലാണ് കൃഷ്ണകുമാറിന്‍റെ പരാമര്‍ശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ശ്രദ്ധേയ റോളുകളിലേക്ക് എത്തിയിട്ടും കരിയര്‍ അതിന് മുകളിലേക്ക് പോയില്ലല്ലോ എന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്‍റെ പ്രതികരണം ഇങ്ങനെ. പൊതുജനത്തിന് ദൃശ്യമാവാത്ത പല കാര്യങ്ങളും സിനിമയില്‍ ഉണ്ട്. മട്ടാഞ്ചേരി ലോബിയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്.

എന്നോട് ചോദിച്ചാല്‍ അത് ഉണ്ട് എന്നാണ് ഞാന്‍ പറയുക. മഹാരാജാസ് കോളെജില്‍ ഈയിടെ നടന്ന സിജെപി പ്രതിഷേധം എടുക്കുക. രാഷ്ട്രീയത്തിനും മതത്തിനും അതില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതില്‍ പങ്കെടുത്തു”, കൃഷ്ണകുമാര്‍ പറയുന്നു. “വര്‍ഗീയമാവുന്നു എന്ന് ആളുകള്‍ എപ്പോഴും കുറ്റപ്പെടുത്തുന്നത് ബിജെപിയെ മാത്രമാണ്. പക്ഷേ ജാതിപരവും സാമൂഹികവുമായ സമവാക്യങ്ങളുമായി ചര്‍ച്ചയില്‍ ആവാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ അതിജീവിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...