കോഴഞ്ചേരി പുതിയ പാലം – അപ്രോച്ച് റോഡില്‍ നിന്ന് ചന്തയിലേക്ക് വഴി നിര്‍മ്മിച്ച്‌ നല്‍കണം : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പമ്പാ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന കോഴഞ്ചേരി പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ എത്തുമ്പോഴും ചന്തയിലേക്ക് ഇറങ്ങുന്ന വഴി കൃത്യമായി നല്‍കിയിട്ടില്ലെന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍ പറഞ്ഞു. പാലവുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി വിഷയം ചര്‍ച്ച ചെയ്തപ്പോഴും കൃത്യമായി മറുപടി ലഭിച്ചില്ല. പാലത്തിന് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുകൊടുത്തെങ്കിലും അപ്രോച്ച് റോഡില്‍ നിന്നും ചന്തയിലേക്ക് ഇറങ്ങാം എന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്ത് റോഡ്‌ നിര്‍മ്മിക്കേണ്ടത് പാലം നിര്‍മ്മാണം ഏറ്റെടുത്തവര്‍ ആണെന്ന് പ്രസിഡന്റ് പറഞ്ഞു.

ഏകദേശം ഒരേക്കറില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും കോഴഞ്ചേരിയുടെ മദ്ധ്യഭാഗത്ത് ഉള്ളതുമായ ചന്തയിലേക്ക് ഇറങ്ങാന്‍ വഴി കൃത്യമായി നിശ്ചയിച്ചില്ലെങ്കില്‍ ചന്ത ഉപയോഗിക്കാന്‍ കഴിയാതെ വരും. ചന്ത നഷ്ടമാകുന്നതോട് കൂടി പഞ്ചായത്തിന്റെ  വരുമാന മാര്‍ഗം കുറയുകയും റോഡിന്റെ ഇരുവശവും അനധികൃത കച്ചവടം വര്‍ധിക്കുകയും ചെയ്യും. പഞ്ചായത്തിന്റെ മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചന്തയുടെ സ്ഥലം അനിവാര്യമാണ്. ഗ്രാമ പഞ്ചായത്തിന്റെ യോഗത്തില്‍ ഈ വിഷയം പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യുകയുണ്ടായി. ചന്തയിലേക്കുള്ള വഴി നിര്‍മ്മിച്ച്‌ നല്‍കുവാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്  പൊതുമരാമത്ത് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എ വീണാ ജോര്‍ജ്ജിനും നിവേദനം നല്‍കിയെന്നും ജോമോന്‍ പുതുപറമ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...