വയറപ്പുഴ കടവില്‍ പാലമില്ല ; പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് കടത്ത് വള്ളത്തില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : അച്ചന്‍കോവിലാറ്റിലെ വയറപ്പുഴ കടവില്‍ പാലമില്ലാത്തതിനാല്‍ പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ  പറയ്‌ക്കെഴുന്നെള്ളിപ്പ് കടത്ത് വള്ളത്തില്‍. തിടമ്പ്‌ കയറ്റിയ വള്ളം മറുകരയില്‍ എത്തിച്ച്‌ മണികണ്‌ഠന്റെ ശിരസില്‍ തിടമ്പേറ്റി ഞെട്ടൂര്‍ കരയിലേക്ക്‌ എഴുന്നെള്ളത്ത്‌ ആരംഭിക്കുകയും ചെയ്‌തു. പാലം വന്നാല്‍ ഈ അവസ്ഥയ്‌ക്ക്‌ പരിഹാരമാകും. ദേവന്റെ പേരിലെങ്കിലും പാലം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഇക്കുറിയും നാട്ടുകാര്‍ക്കുണ്ട്‌. ഇതിനോടകം നാട്ടുകാര്‍ നല്‍കിയ നിവേദനങ്ങള്‍ നിരവധിയാണ്‌. തിരുവുത്സവത്തിന്‌ മഹാദേവ ഹിന്ദു സേവാ സമിതിയും ഞെട്ടൂര്‍ പ്രാദേശിക സഭയും ചേര്‍ന്ന്‌ വര്‍ഷംതോറും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലമായിരുന്നു അടുത്ത കാലം വരെയുള്ള മനോഹരമായ ഉത്സവ കാഴ്‌ച. ഈ പാലത്തിലൂടെയാണ്‌ മൂന്നു മാസക്കാലത്തോളം ഇരുകരയിലേയും ജനങ്ങള്‍ അക്കരയിക്കരെ കടന്നിരുന്നത്‌. എന്നാല്‍ ഇക്കുറി താത്‌കാലിക പാലം ഉണ്ടായില്ല. ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തില്‍ നിവേദനം സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‌ സമര്‍പ്പിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇത്‌ പെടുത്തണമെന്നും അഭ്യര്‍ഥിച്ചിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട എസ്‌റ്റിമേറ്റ്‌ പരിശോധിച്ച്‌ കരാറുകാരനുമായി സംസാരിച്ച്‌ തുക പരമാവധി കുറച്ച്‌ ടെന്റര്‍ അംഗീകരിക്കാന്‍ പൊതുമരാമത്തുവകുപ്പ്‌ നടപടി സ്വീകരിക്കുമെന്നാണ്‌ അറിയുന്നത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി വെള്ളം ഒഴിച്ച് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്;...

0
മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി...

എറണാകുളം – ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

0
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ്...

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...