Sunday, October 13, 2024 7:42 pm

അജിത് കുമാറിനെ നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല ; നേതൃയോഗം വിളിച്ച് സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേതൃയോഗം വിളിച്ച് സിപിഐ. നാളെ ചേരുന്ന നേതൃയോഗത്തിൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ചർച്ചയാകും. എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിപിഐ ഉറച്ച് നിൽക്കും. മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്. എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന ദിനം നാളെയാണ്. ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കമെന്ന് സിപിഐ വിമർശിച്ചു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകിയിരുന്നു. ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചത്.

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല കോഴഞ്ചേരി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

0
കോഴഞ്ചേരി: വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവല്ല കോഴഞ്ചേരി...

ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് റോഡ് ഉപരോധിച്ചു

0
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കോളാമലയിൽ നിന്ന് കോട്ടമല വഴി...

കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു

0
റാന്നി: കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു. ചേത്തയ്ക്കല്‍...

റാന്നിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
റാന്നി: ചേത്തയ്ക്കല്‍ പാറേക്കടവിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....