സംസ്ഥാന സർക്കാരിന്റെ നാലാം വർഷത്തെ 100-ദിനപരിപാടിയിൽ ചിറ്റൂർ കടവ് പാലംപണിക്ക് ഇടമില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സർക്കാരിന്റെ നാലാം വർഷത്തെ 100-ദിനപരിപാടിയിൽ ചിറ്റൂർ കടവ് പാലംപണിക്ക് ഇടംകിട്ടിയില്ല. അച്ചൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിൽ പാലം നിർമിക്കാനായി 12 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ബജറ്റിൽ അനുവദിച്ചത്. അട്ടച്ചാക്കൽ, ചെങ്ങറ, നാടുകാണി പ്രദേശങ്ങളിൽ ഉള്ളവർക്ക് കോന്നിയിൽ എത്താൻ എളുപ്പമാണ് നിർദിഷ്ട പാലം. 232 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് കണക്കാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് റിവർമാനേജ്‌മെന്റ് ഫണ്ടിൽ നടപ്പാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. രണ്ട് കോടി രൂപയാണ് അനുവദിച്ചത്.

ഏതാനും തൂണുകളുടെ പണി പൂർത്തിയായപ്പോൾ ഭരണമാറ്റം ഉണ്ടായി. റിവർ മാനേജ്‌മെന്റ് ഫണ്ട് ഒരു സ്ഥലത്തേക്ക് മാത്രം ചെലവഴിക്കുന്നത് സംബന്ധിച്ച് റവന്യൂവകുപ്പിൽ തർക്കം ഉടലെടുത്തു. അതോടെ നടപ്പാലം പണിയും നിലച്ചു. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. ചിറ്റൂർ കടവിൽ നടപ്പാലത്തിന് പകരം പാലം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബജറ്റിൽ ഇടംപിടിച്ചത്. പാലം വന്നാൽ പുനലൂർ-പൊൻകുന്നം റോഡിൽനിന്ന്‌ മലയാലപ്പുഴ, വടശ്ശേരിക്കര ഭാഗത്തേക്ക് പുതിയ ഒരു പാതകൂടി ആകും. കോന്നി കവലയിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ പാലം സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...