അടൂര്‍ : അടൂർ – ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ ഏതെന്ന് കാണിക്കുന്ന ഒരു സൂചനാബോർഡുപോലുമില്ല. എം.സി.റോഡിൽ ഏനാത്ത് പാലം മുതൽ കിളിവയൽ വരെയാണ് ഒരു അതിർത്തി. ഇതുപോലെ തന്നെ കമ്പനാട് ഏഴാംമൈൽ മുതൽ നെല്ലിമുകൾ വരെയാണ് മറ്റൊരു അതിർത്തി. ഈ ഭാഗങ്ങളിൽ അതിർത്തിതിരിച്ചുള്ള ബോർഡുവെയ്ക്കാത്തതിനാൽ ഒരുഅപകടം നടന്നാൽ ഏത് പോലീസ് സ്റ്റേഷനിൽ വിളിക്കണമെന്ന ആശങ്ക നാട്ടുകാർക്കിടയിലുണ്ട്. പലപ്പോഴും പോലീസ് സ്ഥലത്തെത്തി അതിർത്തി നിശ്ചയിച്ച് കേസുകൾ ഏതുസ്റ്റേഷനിലാണെന്ന് ഉറപ്പുവരുത്തുന്ന സാഹചര്യമാണുള്ളത്.
കൂടാതെ പാസ്പോർട്ട് വെരിഫിക്കേഷൻ, ഉത്സവങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്ക് അപേക്ഷ നൽകണമെങ്കിൽപോലും വലിയ പ്രയാസമാണ്. വർഷങ്ങൾക്ക് മുമ്പ് ഏനാത്ത് പോലീസ് സ്റ്റേഷൻ നിലവിൽ വന്നപ്പോൾ ഏറത്ത് ഗ്രാമപ്പഞ്ചായത്തിൽനിന്നും കുറച്ചുഭാഗം എനാത്ത് പോലീസ് സ്റ്റേഷനിലേക്ക് ചേർത്തു. എന്നാൽ ഇത് ഏതൊക്കെ ഭാഗമാണെന്നാണ് പൊതുജനങ്ങൾക്ക് ഇപ്പോഴും അറിയാത്ത കാര്യമാണ്. ഇത്തരം അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഏറത്ത് ഗ്രാമപ്പഞ്ചായത്തംഗവും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അനിൽ പൂതക്കുഴി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033