‘ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ’: അഭിജിത്ത് ഗംഗോപാധ്യായ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ് അതിനാലാണ് പാര്‍ട്ടിയില്‍ ചേരാൻ തീരുമാനിച്ചത്. തംലൂക്കിലെ മത്സരം കടുത്തതല്ല. ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും അഭിജിത്ത് ഗംഗോപാധ്യയ പറഞ്ഞു. കാലാവധി ബാക്കി നില്‍ക്കേയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേർന്നത്.

തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം ജ‍ഡ്ജിയായിരുന്നപ്പോള്‍ താന്‍ രാഷ്ട്രീയ ചായ്വ് കാണിച്ചെന്ന ആരോപണം ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴാണ് ആരോപണം ഉയർന്നതെന്നും ചൂണ്ടിക്കാട്ടി. ബിജെപിയില്‍ ചേരാൻ തീരുമാനമെടുത്തത് ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായതിനാല്ലാണ്. അധ്യാപക നിയമന അഴിമതി ആദ്യം പുറത്ത് കൊണ്ട് വന്നത് ഞാനാണ്. എത്രപേർക്ക് അനധികൃതമായി ജോലി കിട്ടിയെന്ന് വെളിപ്പെടുത്താൻ പോലും ടിഎംസി തയ്യാറല്ല. സന്ദേശ്ഖലി തെര‍ഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നും അഭിജിത്ത് ​ഗം​ഗോപാധ്യായ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...

റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ്...

നിതിൻരാജിന്റെ മരണം ; ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി...

0
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി...

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു ; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652...

0
കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ...