കിഴക്കുപുറം സ്കൂളിൽ പണികളേറെ ബാക്കി

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : സ്കൂൾ തുറക്കും മുൻപ് കിഴക്കുപുറം ഗവ.എച്ച്എസ്എസിൽ പണികൾ ഏറെ തീർക്കാനുണ്ട്. പഴയകെട്ടിടം പൊളിച്ച് പുതിയതിന്റെ പണി തുടങ്ങണം. പൊളിഞ്ഞ മതിൽ കെട്ടി സുരക്ഷ ഉറപ്പാക്കണം. ഒന്നാംഘട്ട പണി കഴിഞ്ഞിട്ട് വർഷം രണ്ടായിട്ടും രണ്ടാംഘട്ട പണികൾ തുടങ്ങിയിട്ടില്ല. രണ്ടാംഘട്ടത്തിൽ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയത് പണിയാനാണ് തീരുമാനിച്ചിരുന്നത്.
പഴയത് പൊളിക്കാനുള്ള ലേലം പൂർത്തിയായിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുൻപ് പൊളിക്കും എന്നാണ് പറയുന്നത്. പഴയകെട്ടിടം പൊളിച്ചാൽ മാത്രമേ പുതിയത് പണിയാൻ സാധിക്കു.

സ്കൂൾ മുറ്റത്തുള്ള മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് പരിശോധന നടത്തി തുക ഇട്ടിരുന്നു. എന്നാൽ ആരും മുറിക്കാൻ ടെൻഡർ എടുത്തിട്ടില്ല. രണ്ട് മരം കടപുഴകി വീണിട്ടുണ്ട്. ഇത് അതേപടി ഇപ്പോഴും കിടപ്പുണ്ട്. കെട്ടിടം പണിക്കായി ചുറ്റുമുള്ള രണ്ട് മരങ്ങൾ കൂടി മുറിക്കേണ്ടതുണ്ട്. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൊളിഞ്ഞിട്ട് രണ്ടുവർഷമായിട്ടും ശരിയാക്കിയിട്ടില്ല. ഇതിനോട് ചേർന്നുള്ള ബാക്കി ഭാഗവും മഴയത്ത് കുതിർന്ന്‌ എപ്പോൾ വേണമെങ്കിലും പൊളിയാം എന്ന അവസ്ഥയിലാണ്. മതിൽ പുതുക്കി പണിയാൻ പണം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ പറഞ്ഞു. ഇതിന്റെ പണിയും ഉടൻ തുടങ്ങും എന്നാണ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...