വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റില്‍ ഇടപെടലുണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര ബജറ്റില്‍ വലിയ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. പച്ചക്കറിയുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിലക്കയറ്റം മുഖ്യ ആയുധമാക്കാനിരിക്കുന്നതും സർക്കാരിന് സമ്മർദമാണ്. കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിന് അഞ്ച് ദിവസമാണ് ഇനി ശേഷിക്കുന്നത്. ബജറ്റിലെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ളത് വിലക്കയറ്റം നേരിടാനുള്ള സർക്കാരിന്‍റെ ഇടപെടലാണ്. അടുത്തിടെ പുറത്ത് വന്ന ഇടക്കാല ബജറ്റ് സംബന്ധിച്ച കാന്താർ സർവെയില്‍ 57 ശതമാനം പേരും ആശങ്ക അറിയിച്ച വിഷയം വിലക്കയറ്റമായിരുന്നു. കഴിഞ്ഞ വർഷത്തെ സർവെയിലേക്കാള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടിയവരുടെ എണ്ണം ഇത്തവണ 27 ശതമാനം കൂടുതലായിരുന്നു.

ഇതോടൊപ്പം ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയർന്ന നിരക്കിലാണെന്ന കണക്കും സർക്കാരിന് മുന്നിലുണ്ട്. ഗ്രാമീണ മേഖലയില്‍ 5.93 ശതമാനവും നഗരമേഖലയില്‍ 5.46 ശതമാനവുമായിരുന്നു വിലക്കയറ്റം. വിലക്കയറ്റം ഉയരാൻ കാരണമായതോ പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയതും. ഈ സൂചനകള്‍ എല്ലാം ഇടക്കാല ബജറ്റില്‍ വലിയ ഇടപെടല്‍ തന്നെ വേണമെന്ന് വ്യക്തമാക്കുന്നതാണ്. ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായി പ്രതിപക്ഷം മാറ്റുമ്പോള്‍ വാചകങ്ങളിൽ മാത്രം ഒതുക്കാതെ പ്രതിവിധി കാണണമെന്നും സർക്കാര്‍ മനസ്സിലാക്കുന്നുണ്ട്.

വിലക്കയറ്റം ഉയരുന്നത് ഭരണപക്ഷത്തിന്‍റെ വനിതാ വോട്ടിലും ചോർച്ചക്ക് കാരണമാകുമെന്നതുമാണ് മുൻകാല ചരിത്രം. അതിനാല്‍ പച്ചക്കറി , ഗോതമ്പ്, അരി തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വില വർധനവ് തടയുകയെന്നതാകും ബജറ്റിലൂടെ സർക്കാരിന്‍റെ ലക്ഷ്യം. നികുതി കുറക്കുന്നതിലോ ഭക്ഷ്യ സാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിലോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാണ്ടേതുണ്ട്.  വളത്തിന്‍റെ വില ഉയരുന്നത് കർഷകരുടെ രോഷത്തിനും വഴിവെക്കുന്നതിനാല്‍ അതിലും പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...