വിവാഹത്തിന് പൊതുനിയമം ഉണ്ടാകണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭർത്തൃപീഡനങ്ങൾ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവാഹനിയമം പരിഷ്കരിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരായ ഭർത്താവിന്റെ അപ്പീൽ തള്ളിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ വിലയിരുത്തലും നിർദേശങ്ങളും. ഭർത്താവ് നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്നായിരുന്നു യുവതിയുടെ പ്രധാന പരാതി. പണം ആവശ്യപ്പെട്ടും ഡോക്ടറായ ഭർത്താവ് നിരന്തരം ദ്രോഹിച്ചിരുന്നു. 500 പവനും കാറും ഫ്ലാറ്റും നൽകിയായിരുന്നു വിവാഹം. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പണം നിക്ഷേപിച്ച് ഭർത്താവ് ബാധ്യത വരുത്തി. ഡോക്ടറായി പ്രാക്ടീസും ചെയ്തിരുന്നില്ല.

12 വർഷമായി യുവതി വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങുകയായിരുന്നു. നിലവിലെ നിയമമാണ് ഇതിനു കാരണം. വ്യക്തിനിയമത്തിന്റെ പേരിൽ പൊതുനിയമം പാലിക്കുന്നതിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ആചാരങ്ങളാൽ ചുറ്റപ്പെട്ട സമൂഹമായതിനാൽ വിവാഹമോചനം അടക്കമുള്ളവയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. എന്നാൽ വ്യക്തിതാത്‌പര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. വിവാഹമോചനം തേടി സ്വന്തം ഇഷ്ടത്തിന് കോടതിയെ സമീപിക്കാൻ ദമ്പതിമാർക്ക് ഇപ്പോൾ ഭയമില്ല. എന്നാൽ അതിനോടു പൊരുത്തപ്പെടുന്നതാണോ നിയമമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...