നേമത്ത് മികച്ച വിജയമുണ്ടാകും ; ബിജെപിയെ ജനങ്ങൾ തള്ളിക്കളയുമെന്ന് കെ.എസ്. ശബരിനാഥൻ

For full experience, Download our mobile application:
Get it on Google Play

നേമം : നേമം നിയോജക മണ്ഡലത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥൻ. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അനുകൂലമായ വോട്ടിംഗ് പാറ്റേൺ ഉണ്ടാകുമെന്നും യുഡിഎഫ് ഭരണത്തിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ മാറ്റം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. വരുംതലമുറയുടെ ഭാവിക്കായി ഒരു വികസന കാഴ്ചപ്പാടുള്ള ഭരണം യുഡിഎഫിന് മാത്രമേ നൽകാൻ കഴിയൂ എന്ന വിശ്വാസം ജനങ്ങൾക്കിടയിലുണ്ട്. ബിജെപിയുടെ രാഷ്ട്രീയം ജനങ്ങൾ മടുത്തു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനം കണ്ടപ്പോൾ തന്നെ അവരെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. ബിജെപി പരാജയപ്പെടണമെന്നത് ജനങ്ങളുടെ പൊതുവായ ആഗ്രഹമാണ് എന്നും അദ്ദേഹം പറഞ്ഞു.

നേമത്തിന്റെ മതനിരപേക്ഷമായ അന്തരീക്ഷം നിലനിൽക്കണമെങ്കിൽ അത് യുഡിഎഫിലൂടെ മാത്രമേ സാധിക്കൂ എന്ന് വോട്ടർമാർ തിരിച്ചറിയുന്നു. മുൻപ് സംഭവിച്ച തെറ്റുകൾ തിരുത്തിക്കൊണ്ട് ജനങ്ങൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് മണ്ഡലത്തിന്റെ എല്ലാ കോണുകളിലും ഓടിയെത്താൻ തനിക്ക് സാധിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക കരുത്തിനേക്കാൾ ഉപരിയായി, പാർട്ടിക്കുള്ളിലെ മികച്ച ടീം വർക്കും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളുമാണ് വിജയപ്രതീക്ഷ നൽകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം...

മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

0
കൊൽക്കത്ത: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...

കുറിപ്പെഴുതി വെച്ച ശേഷം വീടുവിട്ടിറങ്ങി പതിനേഴുകാരൻ

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങി പതിനേഴുകാരൻ....

ശബരിമല യുവതീ പ്രവേശന കേസ് ; ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ

0
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ വിധി...