പത്തനംതിട്ട : സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സുരക്ഷായാത്രയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള കാര്യങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കും. ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും മണ്ഡല മകരവിളക്ക് തീര്‍ഥാടനം നടക്കുന്നത്. അതിനാല്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശേരിക്കര ചെറിയകാവ് ദേവിക്ഷേത്രം, കല്ലാര്‍, ബംഗ്ലാംകടവ് പാലം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, അട്ടത്തോട്, പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പമ്പ ത്രിവേണി, ഞുണങ്ങാര്‍ പാലം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജൂനിയര്‍ അഡിമിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിരണ്‍ ബാബു, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശശിധരന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.