ഐക്കരനാട് പൂതൃക്കയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഐക്കരനാട് പൂതൃക്കയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് (28) ന് എതിരെ പുത്തൻകുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ജൂലൈയിലാണ് സംഭവം നടന്നത്.

സിമന്റ് ഇൻറസ്ട്രീസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശി രാജാദാസ് (28) ആണ് കൊല്ലപ്പെട്ടത്. പണിക്ക് ഉപയോഗിക്കുന്ന കൈകോട്ട് ഉപയോഗിച്ച് അടിച്ച് തല പിളർത്തിയാണ് കൊല ചെയ്തത്. പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കൊലയ്ക്ക് ശേഷം ഇയാൾ രക്ഷപെട്ടു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വഷണം വ്യാപിപ്പിക്കുകയും പിറ്റേന്ന് പ്രതിയെ ചെന്നെ കോയമ്പാട്ട് നിന്ന് പിടികൂടുകയും ചെയ്തു. ഇപ്പോഴും പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ശാസ്ത്രിയ അന്വേഷണം പൂർത്തിയാക്കി. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

ഇൻസ്പെക്ടർമാരായ മഞ്ജു ദാസ്, ടി.ദിലീഷ്, എസ്.ഐ .എസ്.ആർ.സനീഷ്, എ എസ് ഐ സുരേഷ് കുമാർ, എസ് സി പി ഒ ബി.ചന്ദ്രബോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സമയബന്ധിതമായി അന്വഷണം പൂർത്തിയാക്കി കുറ്റം പത്രം സമർപ്പിച്ച ഉദ്യോഗസ്ഥരെ എസ്.പി കാർത്തിക്ക് അഭിനന്ദിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...