Sunday, April 21, 2024 4:38 pm

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ധാതുക്കളിലൊന്നാണ് പൊട്ടാസ്യം. പൊട്ടാസ്യം അടിസ്ഥാനപരമായി ഒരു ഇലക്ട്രോലൈറ്റാണ്. പേശികളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനത്തിന് പൊട്ടാസ്യം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും മാനസികാരോഗ്യത്തിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഗുണം ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് മതിയായ പൊട്ടാസ്യമടങ്ങിയ ഭക്ഷണം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഹൃദയാരോഗ്യം, നാഡികളുടെ പ്രവർത്തനം, പേശികളുടെ പ്രവർത്തനം എന്നിവ വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഈ ധാതു അത്യന്താപേക്ഷിതമാണ്. പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
വാഴപ്പഴം
വാഴപ്പഴം പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ്.
മധുര കിഴങ്ങ്
മധുരക്കിഴങ്ങിൽ പൊട്ടാസ്യം മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡികളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചീര
ചീര പോലുള്ള ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.
ഓറഞ്ച്
ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യും.

Lok Sabha Elections 2024 - Kerala

അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് അവോക്കാഡോ. മാത്രമല്ല ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
പയർ
ബീൻസ്, കിഡ്‌നി ബീൻസ് തുടങ്ങിയ പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.
സാൽമൺ
പൊട്ടാസ്യത്തിന്റെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ് സാൽമൺ. ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് തൊലിയോടെ കഴിക്കുമ്പോഴാണ് കൂടുതൽ ഗുണം ചെയ്യുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തിൽ 3 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തിൽ 3 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. 2 പോളിം​ഗ്...

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലേ ; ഓൺലൈനായി ചെയ്യുന്നത് എങ്ങനെ എന്നറിയാം

0
2023-24 സാമ്പത്തിക വർഷത്തേയും 2024-25 മൂല്യനിർണ്ണയ വർഷത്തേയും ആദായ നികുതി റിട്ടേൺ...

ആലാക്കാവ് ദേവീക്ഷേത്രത്തില്‍ അൻപൊലി ഉത്സവം നാളെ

0
ചെങ്ങന്നൂർ : ആലാക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് ആലാ വടക്ക്...

രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി

0
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി...