ഹോട്ടലുകളിലും ബേക്കറികളിലും ഇവ കിട്ടാനില്ല ;​ കാരണമിതാണ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പക്ഷിപ്പനിയുടെ കെടുതി കർഷകരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹോട്ടൽ, ബേക്കറി, മുട്ട, മാംസ വിപണന കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. സ്ഥിതിയുടെ ഗൗരവം മനസിലാക്കി വ്യാപാരികൾ സഹകരിക്കുന്നുണ്ട്. എന്നാൽ,​ നഷ്ടമാകുന്ന കച്ചവടം എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ടൂറിസം മേഖലയെയും കാറ്ററിംഗ് മേഖലയെയും നിരോധനം കാര്യമായി ബാധിച്ചു. കല്യാണ സീസണാണ്. കോഴിയിറച്ചിക്ക് നിരോധനം വന്നതോടെ വലിയ വില കൊടുത്ത് ബീഫിലേക്ക് തിരിയേണ്ട അവസ്ഥയിലാണ്. നിരോധന പരിധിക്ക് പുറത്തെ ഹോട്ടലുകളിൽ ചിക്കനും മുട്ടയുമെല്ലാം ലഭ്യമാണെങ്കിലും ഭയം കാരണം പലരും അടുക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ നിരോധനം കർശനമാക്കുന്ന അധികൃതർ എന്തുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോഴിയുടെയും മുട്ടയുടെയും ഗുണനിലവാരം പരിശോധിക്കുന്നില്ലെന്ന് വ്യാപാരികൾ ചോദിക്കുന്നു. തമിഴ് നാട്ടിൽ നിന്നാണ് ആലപ്പുഴയിലേക്കടക്കം ഏറ്റവും കൂടുതൽ ഇറച്ചിക്കോഴിയെത്തുന്നത്. ഇവ രോഗമുക്തമാണോ എന്നതിൽ യാതൊരു സ്ഥിരീകരണവുമില്ല. തമിഴ്നാട്ടിലെ പൗൾട്രി ഫാമുകളിൽ നിന്ന് പ്രതിദിനം 20 കോടി കോഴികളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് കണക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...