Tuesday, May 13, 2025 6:50 am

കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണല്ലോ. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…


ഒന്ന്

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

രണ്ട്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്.

മൂന്ന്
മധുരക്കിഴങ്ങ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

നാല്
മുട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ വിറ്റാമിന്‍ ഇ, സി, ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അഞ്ച്
നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഇവ കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ ധാരണ

0
ന്യൂഡൽഹി: വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്

0
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം...

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ

0
ദുബായ് :ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര,...

ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ

0
ദില്ലി : ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ....