സ്പൂര്‍: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. രാഹുലും പ്രിയങ്കയും അമുൽ ബേബികളാണെന്നും അമുൽ ബേബികളെ കാണാൻ ആളുകൾ എന്തിന് പോകുന്നുവെന്നും ഹിമന്ത ചോദിച്ചു. ഗാന്ധി കുടുംബത്തെ കണ്ടിട്ട് എന്ത് പ്രയോജനം, അവർ അമുലിന്‍റെ പരസ്യത്തിന് അനുയോജ്യരാണെന്ന് തോന്നുന്നു, അവര്‍ അമുല്‍ ബേബികളാണ്. കാസിരംഗയിലെ കണ്ടാമൃഗങ്ങളെ കാണുന്നത് അമുൽ ബേബികളെ കാണുന്നതിനെക്കാള്‍ ഗുണം ചെയ്യും. ശര്‍മയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോൺഗ്രസ് നേതാവിൻ്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നതിനു പകരം കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നും അസം മുഖ്യമന്ത്രി പരിഹസിച്ചു. ഏകദേശം 2,000-3,000 ആളുകൾ പ്രിയങ്കയുടെ റോഡ് ഷോയില്‍ ഒത്തുകൂടിയെന്ന് കേട്ടു. പ്രിയങ്ക ഗാന്ധിയെ കാണാൻ ആരൊക്കെ വരും? ആളുകൾ കാസിരംഗ സന്ദർശിക്കുകയും കടുവകളെയും കാണ്ടാമൃഗങ്ങളെയും കാണുകയും അവിടെ ചെലവഴിക്കുന്ന സമയം കൂടുതൽ ഉപയോഗപ്രദമാകുകയും ചെയ്യും അദ്ദേഹം പറഞ്ഞു .