കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി ; ഉറ്റവർ ഉപേക്ഷിച്ചവർക്ക് തുണയായി സുമനസ്സുകൾ

For full experience, Download our mobile application:
Get it on Google Play

എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്ന് ഒരുക്കുവാൻ ”നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ ” എത്തി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലാണ് ഒത്തു കൂടിയത്. പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ’ സഹകരണത്തോടെ സാനിറ്റോറിയത്തിൽ ‘നന്മയുടെ സ്നേഹക്കൂട്’ സംഗമം ക്രിസ്തുമസ് ദിനത്തിൽ നടത്തിയത്.

കഴിഞ്ഞ 30 വർഷത്തിലധികമായി നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയാണ്.2003 മുതൽ മുടക്കം കൂടാതെ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ മതസൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃക കൂടിയാണ്.കോവിഡ് മഹാമാരി കാലം ഒഴികെ ബാക്കിയുള്ള ക്രിസ്തുമസ് ദിനത്തിൽ 2003 മുതൽ തുടർച്ചയായി ഇവിടെ സന്ദര്‍ശിച്ച് സ്നേഹ വിരുന്ന് ഒരുക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദര്‍ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ് ക്രിസ്തുമസ് സന്ദേശം നല്കി. സാനിറ്റോറിയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിലെ ഇടിഞ്ഞ് പൊളിഞ്ഞ പാചക അടുപ്പ് നന്നാക്കുന്നതിന് ഉള്ള തുക സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഡി. പത്മജദേവി അധികൃതര്‍ക്ക് കൈമാറി. പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡന്റുമായ കുടശ്ശനാട് മുരളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

120 തവണ രക്തം ദാനം ചെയ്ത ഫസീല ബീഗത്തെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി. പ്രശാന്ത്, കെഎൽഡിബി റിട്ട. ജൂണിയർ സൂപ്രണ്ട് തങ്കമണി വിജയൻ എന്നിവർ ചേർന്ന് ആദരിച്ചു. മെഡിക്കല്‍ ഓഫീസർ ഡോ. വിശ്വനാഥ്, മദീന ബീവി, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫിസർ സി.ജി ശാലിനി, കോർഡിനേറ്റർ അഭിരാമി എസ്, പ്രോഗ്രാം കൺവീനർമാരായ ജി. കൃഷ്ണൻകുട്ടി നായർ, സുധീർ കൈതവന, വി.സി.വർഗ്ഗീസ്, മണിയമ്മ, സുമംഗല, എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹ വിരുന്നും സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...