ഗര്‍ഭിണിയായ ഭാര്യയെ അതി ക്രൂരമായി ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ അതി ക്രൂരമായി ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്‌മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി വേനപ്പാറയില്‍ നിന്നും പിടികൂടിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.

ഹീനമായ ക്രൂരകൃത്യം ചെയ്തിട്ടും മാധ്യമപ്രവര്‍ത്തകരുടെ കാമറയിലേക്ക് നോക്കി പുച്ഛഭാവത്തില്‍ ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്ത പ്രതി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് കോടതിയില്‍ ഹാജരായത്. ഒരു വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് പ്രതി അതിക്രൂരമായി പീഡിപ്പിച്ചത്. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളല്‍ ഏല്‍പ്പിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തു. ശരീരമാസകലം മര്‍ദ്ദിച്ച പാടുകളുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...