തൊടുപുഴ: ഇടുക്കി കുളമാവില്‍ പോലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ഉല്‍സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതേസമയം ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് പോലീസ് വിശദീകരിച്ചു. കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പോലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മർദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്റെയും പരാതി.
കൈക്ക് പരിക്കേറ്റ ജോർജ്ജുകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപെട്ട് ജോർജ്ജുകുട്ടിയും സജീവും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം തുടങ്ങി. അതേസമയം ജോര്‍ജ്ജുകുട്ടിക്കേറ്റ പരിക്ക് യുവാക്കള്‍ തമ്മില്‍ നടത്തിയ അടിപിടിക്കിടെ ഉണ്ടായതാണെന്നാണ് പോലീസ് പറയുന്നത്. പരാതിയില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്നാണ് കുളമാവ് പോലീസിന്റെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033