തിരുപ്പിറവിയുടെ സന്തോഷം പങ്കുവെയ്ക്കുവാൻ പതിവ് തെറ്റിക്കാത് അവർ എത്തി

For full experience, Download our mobile application:
Get it on Google Play

നൂറനാട്: രണ്ട് പതിറ്റാണ്ടുകളായി ക്രിസ്തുമസ് ദിനത്തിൽ ലെപ്രസി സാനറ്റോറിയത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് സാന്ത്വന സംഗമം ഇക്കുറിയും നടന്നു. ഉറ്റവരിൽ നിന്നുള്ള ഒറ്റപ്പെടുത്തലിൻ്റെയും അവഗണനയുടെയും ലോകത്ത് നിന്ന് മാറി ചുറ്റുമതിലിനുള്ളിൽ കഴിയേണ്ടി വരുന്ന ആശയറ്റ ജീവിതങ്ങൾക്ക് സാന്ത്വനമായി ഇവർ മാറുകയാണ്. കോവിഡ് മൂലം ഒരു തവണ മുടങ്ങിയത് ഒഴിച്ചാൽ ഇത്തവണ കൊയിനോണിയ – സ്നേഹകൂട് – സൗഹൃദ വേദി നടത്തിയ 19-ാം മത് ക്രിസ്തുമസ് – സാന്ത്വന സംഗമം മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ അടൂർ നഗര സഭ ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സജീവ് പ്രായിക്കര, മുൻസിപ്പൽ കൗൺസിലർ മനസ്സ് രാജൻ, അടൂർ കസ്തൂർബാ ഗാന്ധി ഭവൻ കോർഡിനേറ്റർ മീരാസാഹിബ്, മോട്ടിവേഷൻ സ്പീക്കർ ബിനു തങ്കച്ചൻ മാവേലിക്കര, ബാബു വഞ്ചിപുരയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോളർ വി.എസ് ശുഭ ഹസ്സീന വള്ളികുന്നം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് തിരുപ്പിറവിയുടെ സന്തോഷം പങ്കുവെച്ചു.

2003 മുതൽ എല്ലാ ക്രിസ്തുമസ് ദിനത്തിലും ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ.ജോൺസൺ വി.ഇടിക്കുള , എസ് മീരാ സാഹിബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.1994 ൽ ആദ്യമായി സാനറ്റോറിയം സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രേരണ മൂലം ആണ് വർഷത്തിൽ ഒരു ദിനം ഇവരോടൊപ്പം ചെലവഴിക്കാൻ ഡോ.ജോൺസൺ വി. ഇടിക്കുള തീരുമാനിച്ചത്. പല തവണയായി കൃത്രിമ കാലുകൾ, സീലിംങ്ങ് ഫാനുകൾ,സൗണ്ട് സിസ്റ്റം,വീൽ ചെയറുകൾ, ടെലിവിഷനുകൾ, വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, മരുന്നുകൾ, ക്രച്ചസുകൾ, മിക്സികൾ,
ഗ്രൈൻ്റെർ എന്നിവ കൂടാത് സ്നേഹവിരുന്നും സംഘടിപ്പിക്കുന്നു. 2003 മുതൽ ക്രിസ്തുമസ് ദിനത്തിൽ മുടങ്ങാതെ ലെപ്രസി സാനറ്റോറിയത്തിൽ സന്ദർശനം നടത്തി ജീവകാരുണ്യ പ്രവർത്തനം നടത്തിയതിന് ഇംഗ്ലണ്ട് ആസ്ഥാനമായ റെക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക്ക് ,യു.ആർ.എഫ് റെക്കോർഡ് ,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ ഉൾപ്പെടെ 7 റെക്കോർഡുകൾ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സേവനങ്ങൾക്ക് പിന്തുണയുമായി ആരോഗ്യ പ്രവർത്തകയായ ഭാര്യ ജിജിമോൾ മക്കൾ ബെൻ, ഡാനിയേൽ, സുഹൃത്തുക്കളും ഒപ്പം ഉണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...