ഇടുക്കി : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതികരിച്ച് ഇന്ദിരയുടെ കുടുംബം. തങ്ങളുടെ സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയതെന്നു കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോട് അനാദരവ് കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് പ്രതികരിച്ചു.
കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോടെ അനാദരവ് കാട്ടിയെന്ന് പരാതിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്റെയും മകന്റെയും സമ്മതത്തോടെയാണ് അവർ മൃതദേഹം മോർച്ചറിയിൽനിന്നു കൊണ്ടുപോയത്. ജനങ്ങളുടെ വികാരമാണ് പ്രതിഷേധത്തിലൂടെ നടക്കുന്നത്. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്. തുടർപ്രതിഷേധങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.