ഡൽഹി: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ പ്രതിസന്ധികൾ രാജ്യസഭയിൽ ഉയർത്തി സിപിഎം എംപി വി ശിവദാസൻ. രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് സിപിഎം എംപി വി ശിവദാസൻ രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. അടിസ്ഥാന സൗകര്യമോ, പെൻഷനോ, ന്യായമായ വേതനമോ ലഭിക്കാതെയാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരും ജോലിയെടുക്കുന്നതെന്ന് എംപി ശിവദാസൻ രാജ്യസഭയില്‍ ഉന്നയിച്ചു. ന്യായമായ വേതനമില്ലാതെയാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ജോലി ചെയ്യുന്നത്. പലരും 14 – 17 വരെ മണിക്കൂറാണ് ജോലിയെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ സഹായം പോലും ലഭിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് ലോക രാജ്യങ്ങളിൽ 159 ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് എംപി പറഞ്ഞു. കേന്ദ്രസർക്കാർ മാധ്യമപ്രവർത്തകരെ തരം താഴ്ത്തുകയാണെന്നും ശിവദാസൻ ആരോപിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.