ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവ്. ആദ്യം കണ്ടെത്താനാകാതെ പോയ ഹിറ്റ് ആൻഡ് റൺ കേസിന് പിന്നിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന വിവരമാണ് പോലീസിന്റെ പുതിയ അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. അപകടത്തിനുശേഷം തെളിവുകൾ മറച്ചുവയ്ക്കാൻ നടന്ന ഗൂഢാലോചനയും അന്വേഷണത്തിൽ വെളിച്ചത്തായിട്ടുണ്ട്. 2024 ജനുവരി 12-ന് രാത്രി 9.30ഓടെ കക്കോടി കൂടത്തുംപൊയിലിൽ വെച്ചാണ് അപകടമുണ്ടായത്. കാൽനടയായി സഞ്ചരിക്കുകയായിരുന്ന ബാലകൃഷ്ണനെ ഒരു ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ കടന്നുപോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി.

അപകടത്തിൽപ്പെട്ട വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് ഒന്നര വർഷത്തിലേറെ അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം മുന്നോട്ടുപോകാതെ വന്നതോടെ കേസ് സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് എലത്തൂർ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ പുതിയ വഴിത്തിരിവായത്. എലത്തൂർ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് അപകടസമയത്ത് ഇരുചക്രവാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണെന്ന വിവരം ലഭിച്ചത്. അപകടം നടന്ന വിവരം വിദ്യാർത്ഥികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് സംഭവം മറച്ചുവയ്ക്കാനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുമായി വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായും പൊലീസ് കണ്ടെത്തി.

അപകടത്തിനിടയാക്കിയ ഇരുചക്രവാഹനം പിന്നീട് മോഡിഫിക്കേഷൻ നടത്തി തിരിച്ചറിയാനാകാത്ത വിധം മാറ്റങ്ങൾ വരുത്തി മറ്റൊരാൾക്ക് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർനടപടിയിലാണ് വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയിലൊരാളുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾ നിലവിൽ കേരളത്തിന് പുറത്താണെന്നാണ് വിവരം. ഇവരെ തിരികെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വാഹനത്തിൽ മോഡിഫിക്കേഷൻ നടത്താനും തെളിവുകൾ ഇല്ലാതാക്കാനും സഹായിച്ച മറ്റ് ആളുകളെയും അന്വേഷണത്തിന്റെ ഭാഗമാക്കി ചോദ്യം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...