Thursday, May 8, 2025 5:40 pm

ഒരു വശത്ത് പൂരം കലങ്ങിയില്ലെന്ന് പറയുന്നു, മറുവശത്ത് എഫ്ഐആര്‍ : വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തൃശ്ശൂര്‍ പൂരം കലങ്ങിയില്ലല്ലോ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരന്‍ രംഗത്ത്. പ്രശ്നത്തെ നിസ്സാരവത്കരിക്കരുത്. പ്രസംഗം എഴുതി നൽകുന്നവർ കുറച്ചുകൂടി ശ്രദ്ധിക്കണം. ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചത്. സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണം. തൃശൂർ പൂരം പിടിച്ചെടുക്കാൻ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ട്. എസ്പി നടത്തിയ നിയന്ത്രണങ്ങൾ പൂരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. എസ്പി ആരുടെ നിർദേശപ്രകാരമാണ് ഇതൊക്കെ നടത്തിയത്. ഇതൊന്നും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് പൂരം കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. മറുവശത്ത് എഫ്ഐആര്‍ ഇടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആളുകളെ പറ്റിക്കുന്ന സമീപനമാണിത്. വസ്തുതാപരമായ വിവരങ്ങൾ പുറത്ത് വരണം. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആദ്യ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആരോപണവിധേയരെക്കുറിച്ച് എഫ്ഐആറിൽ പരാമർശം ഇല്ല. ആളുകളെ പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി അവസാനിപ്പിക്കണം. പൂരം കലക്കിയത് സിപിഎമ്മിന്റെ  വ്യാവസായിക താല്പര്യമാണ്. തടസ്സപ്പെടുത്തിയത് ദേവസ്വങ്ങൾ അല്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണോ ഗൂഢാലോചന എന്നത് പുറത്ത് വരണമെന്നും വി മുരളീധരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത് ; പാകിസ്താന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ

0
ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പ്രതിരോധമന്ത്രി...

ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന സൂചനകളാണ് രാജ് നാഥ് സിങ്...

0
ഡൽഹി: ഇനി ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന...

മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

0
കോട്ടയം: കോട്ടയം മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച്...

രണ്ടാം റൗണ്ടിലും മാർപാപ്പയെ തെരഞ്ഞെടുത്തില്ല ; വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു

0
വത്തിക്കാന്‍ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ രണ്ടാം റൗണ്ടിൽ മാർപാപ്പയെ...