അച്ഛന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ല ; മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് : പത്മജ

For full experience, Download our mobile application:
Get it on Google Play

വയനാട് : കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ. എം. വിജയന്റെ മരുമകൾ പത്മജ. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ പരാജയമാണ്. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നതെന്നും പത്മജ പറഞ്ഞു. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നത്. സിപിഐഎമ്മിന് മനസാക്ഷിയുണ്ട്. അതുകൊണ്ടാണ് സഹായസന്നദ്ധത അറിയിക്കുന്നത്. കോൺഗ്രസുമായി പരമാവധി സഹകരിച്ച് പോകാനാണ് തുടക്കം മുതൽ നോക്കിയത്. എത്ര അവഗണിച്ചിട്ടും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ലെന്നും പത്മജ പറഞ്ഞു.

ഇനി ഈ പാർട്ടിയുമായി ഒരു ചർച്ചയ്ക്ക് താനില്ല. ബാധ്യത തീർക്കാനുള്ള വഴി അറിയില്ല. വീടിന്റെയും സ്ഥലത്തിന്റെയും ആധാരം കോൺഗ്രസ് എടുത്ത് നൽകിയേ പറ്റൂ. എൻ. എം. വിജയൻ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആധാരം പണയം വെച്ച് തുക ഉപയോഗിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടിയാണ് പണയം വെച്ചതെന്ന് കത്ത് എഴുതിവെച്ചിട്ടുണ്ട്. അത് എടുത്ത് തരേണ്ടത് ഔദാര്യമല്ല. ആരൊക്കെയാണ് പങ്കു പറ്റിയതെന്ന് കത്തിലുണ്ട്. ഇത് കോൺഗ്രസ് അംഗീകരിച്ചതുമാണ്. സിപിഐഎം സഹായിച്ചാൽ സ്വീകരിക്കണമോയെന്ന് വ്യക്തമാക്കേണ്ടത് കോൺഗ്രസാണെന്നും പത്മജ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....