ചേളന്നൂര്‍ : തിറയാട്ടത്തിനിടെ തെയ്യംകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. കക്കോടി പുത്തലത്ത് കുലവന്‍ കാവില്‍ തിറയാട്ടം നടത്തുകയായിരുന്നു ജിജീഷ്. ശനിയാഴ്ച വൈകീട്ടോടെ കുലവന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുമാരസ്വാമി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ജിജീഷ്. കുലവന്‍ ഒറ്റ വെള്ളാട്ടം കോലമുള്‍പ്പെടെ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ പരിചയസമ്പന്നനായ കലാകാരനായിരുന്നു ജിജീഷ്. തെയ്യംകലാകാരന്‍ സിദ്ധാര്‍ഥന്റെ മകനാണ്. അമ്മ: ലീല. ഭാര്യ: രേണുക. മകന്‍: വിനായകന്‍.