വ്യാജ യുപിഐ പേയ്‌മെന്‍റ് നടത്തി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുങ്ങുന്നത് പതിവ് ; മോഷ്ടാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത ശേഷം യുപിഐ ഇടപാടിന്‍റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത്(29) ആണ് പിടിയിലായത്. രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജ്വല്ലറിയില്‍ ആവശ്യക്കാരനെന്ന വ്യാജേന എത്തിയ സബിത്ത് ഇവിടെ നിന്നും 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലെറ്റ് എടുക്കുകയും പണം അയച്ച വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ഫോറോക്ക് പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇയാള്‍ സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതുവരെ പിടിയിലായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാമനാട്ടുകരയിലെ മോഷണത്തിന് ശേഷം ജില്ലയിലും ഇടുക്കിയിലുമായി യഥേഷ്ടം പണം ചിലവഴിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. സബിത്തിനെ ചോദ്യം ചെയ്തതിലൂടെ അഞ്ചോളം കേസുകള്‍ക്ക് തുമ്പുണ്ടായിട്ടുണ്ട്. ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍, സുജിത്ത് പി സി, ഷാജി, സി.പി.ഒമാരായ അഷീദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ കസ്റ്റഡിയില്‍

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍...

കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി അബിൻ വർക്കി

0
തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി...

പത്തനംതിട്ട മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസ് : അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന്...

0
പത്തനംതിട്ട : മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍...

ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം

0
മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട്...