മോഷണത്തിനിടെ ഉറങ്ങിപ്പോയ ​ഗതികെട്ട കള്ളൻ ; ഉറങ്ങിയത് വീട്ടുടമസ്ഥയെ കെട്ടിയിട്ടശേഷം ; കെട്ട് സ്വയം അഴിച്ച് പോലീസിനെ വിളിച്ച് വൃദ്ധ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഷണത്തിനിടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി കള്ളൻ. ചിറയിൻകീഴിൽ ആണ് സംഭവം. വീട്ടുടമസ്ഥയായ വൃദ്ധയെ കെട്ടിയിട്ട ശേഷമാണ് കള്ളൻ ഉറങ്ങിയത്. വൃദ്ധ സ്വയം കെട്ടഴിച്ച ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ അനസ് നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ചിറയിൻകീഴിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. വീട്ടിൽ സ്വർണം ഒന്നുമില്ലെന്ന് വൃദ്ധ പറഞ്ഞതോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതി വയോധികയെ മർദ്ദിച്ചു. അവർ ബഹളം വച്ചതോടെ വായിൽ തുണി തിരുകി. തുടർന്ന് കിടപ്പുമുറിയിൽ കയറി അലമാരയിൽ പരിശോധന നടത്തി. പക്ഷെ ഒന്നും കിട്ടിയില്ല. നല്ല ഫിറ്റായിരുന്ന പ്രതി കട്ടിലിൽ കിടന്നു ഉറങ്ങിപ്പോയി.

അതിനിടെ വയോധിക കൈകാലുകളുടെ കെട്ടുകൾ തന്ത്രപൂർവ്വം അഴിച്ചു. തുടർന്ന് മുറിയിൽ എത്തിയപ്പോഴാണ് പ്രതി കട്ടിലിൽ കിടന്നുറങ്ങുന്നത് കണ്ടത്. ഉടൻ മുറി പുറത്തുനിന്ന് പൂട്ടി സമീപവാസികളെയും ചിറയിൻകീഴ് പൊലീസിനെയും വിവരം അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തി അനസിനെ അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിയായ അനസ് വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ്. വർക്കലയിൽ നിന്നും മുങ്ങി ചിറയിൻകീഴ് എത്തി മോഷണം നടത്തുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ, വർക്കല എന്നീ സ്റ്റേഷനുകളിലായി 16 കേസുകളിലെ പ്രതിയാണ് അനസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...