ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ അടിച്ചുമാറ്റി മോഷ്ടാക്കൾ

For full experience, Download our mobile application:
Get it on Google Play

കുടശ്ശനാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ അടിച്ചുമാറ്റി മോഷ്ടാക്കൾ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹോദരങ്ങളായ കള്ളൻമാരെ പോലീസ് പിടികൂടി. കുടശ്ശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്. മതിൽ ചാടിക്കടന്ന് വീട്ടുമുറ്റത്തെത്തിയ മോഷാടാക്കൾ വീട്ടുപരിസരമാകെ ഒന്ന് പരതി. തുടർന്ന് പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യ ശ്രമം. ശ്രമം പരാജയപ്പെട്ടു. പക്ഷേ ഇതുകൊണ്ടൊന്നും മോഷ്ടാക്കൾ പിന്മാറാൻ തയ്യാറായില്ല. പെട്രോളെങ്കിൽ പെട്രോൾ എന്നായി അടുത്ത നീക്കം. ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി എടുത്തു. ഇതിനിടെ മോഷണശ്രമം സിസിടിവിയിൽ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ, ജസ്റ്റിൻ ഡാനിയേൽ എന്നിവരാണ് പ്രതികൾ. ഇരുവരും സഹോദരങ്ങളാണ്. പന്തളം ഭാഗത്തു നിന്നും മോഷ്ടിച്ച വാഹത്തിൽ എത്തി ഹരിപ്പാട് മോഷണം നടത്തി. ശേഷം നൂറനാട്ട് എത്തി മോഷണം നടത്തുകയായിരുന്നു ഇവർ. ഇരുവരും തിരുവനന്തപുരം, പന്തളം ഹരിപ്പാട്, നൂറനാട് തുടങ്ങി കേരളത്തിലെ വിവിധങ്ങളിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ മാവലിക്കര ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...