തിലകൻ സ്മാരകവേദി അവാർഡ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: തിലകൻ സ്മാരക വേദിയുടെ സമഗ്ര സംഭാവനയ്ക്കും സാഹിത്യത്തിനും നൽകുന്ന എട്ടാമത് അവാർഡ് സമർപ്പണവും പ്രൊഫഷണൽ നാടക മത്സര ഉദ്ഘാടവും എംഎൽഎ പ്രമോദ് നാരായൺ നിർവഹിച്ചു. തിലകൻ സ്മാരകവേദി പ്രസിഡന്റ് രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. എസ് എൽ പുരം അവാർഡ് ജേതാവ് രാജു എബ്രഹാമിനെ വേദിയിൽ ആദരിച്ചു. സാംസ്കാരിക വകുപ്പും തിലകൻ സ്മാരക വേദിയും റാന്നി ഫാസും സംയുക്തമായിട്ടാണ് പരിപാടി നടത്തുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ, ആലപ്പി ഋഷി കേശ്, അതിരുങ്കൽ സുഭാഷ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ് രാജു എബ്രഹാം നൽകി.

സാഹിത്യ അവാർഡ് ജേതാക്കളായ ഡോ. രാജാവാര്യർ (നാടക ഗ്രന്ഥം) മാത്യൂസ് കുര്യൻ പറമ്പൻ (കഥാസമാഹാരം ) ഡോ. സി ഗണേഷ് (ബംഗാൾ ചരിത്ര നോവൽ ) മീരകൃഷ്ണ (സാഹിത്യം നിരൂപണം) പ്രകാശൻ തണ്ണീർമുക്കം (കേരള ചരിത്ര നോവൽ) മനു തുമ്പമൺ (കവിത സമാഹാരം) എന്നിവർക്കുള്ള സാഹിത്യ അവാർഡുകൾ വയലാർ ശരത്ചന്ദ്രവർമ്മ വിതരണം ചെയ്തു. ജോർജ് എബ്രഹാം (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ) സ്മാരകവേദി സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, എബ്രഹാം കെ എം, എസ് അജിത്ത്, ജോമോൻ കരിങ്കുറ്റിയിൽ, ബാജി രാധാകൃഷ്ണൻ, ജോർജ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...