കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് കൊറോണ ബാധിതര്‍ മൂന്നായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതെന്നാണ് വിവരം. ഇപ്പോള്‍ രാജ്യത്തും സംസ്ഥാനത്തും കൊറോണ ബാധിച്ച ആളുകളുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കാണ് കൊറോണ ഇപ്പോള്‍ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടു പേരും ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളായിരുന്നു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് ഒരുക്കമാണെന്നും എല്ലാ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രോഗം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...