Tuesday, April 1, 2025 3:07 am

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത മൂന്നാമത്തെ കൊവിഡ് മരണം ; അതീവ ജാഗ്രതയില്‍ തലസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച വഞ്ചിയൂർ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ആശ വർക്കറിന് രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുകയാണ്.

തിരുവനന്തപുരത്ത് മൂന്നാമത്തെ കൊവിഡ് മരണമാണ് ജൂണ്‍ 12 ന് റിപ്പോര്‍ട്ട് ചെയ്തത്. പോത്തകോട് സ്വദേശിയായ അബ്ദുൽ അസീസ്, വൈദികൻ കെജി വർഗ്ഗീസ്, വഞ്ചിയൂർ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് പേർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഞ്ചിയൂർ സ്വദേശിയായ രമേശ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് നിരീക്ഷണത്തിൽ പോകാനാണ് ആരോഗ്യവകുപ്പ് നിലവിൽ നി‍ർദ്ദേശിച്ചിട്ടുള്ളത്. ഗുരുതര ശ്വാസകോശ രോഗവുമായി ഇദ്ദേഹം 23 മുതൽ 28 വരെ ചികിത്സയിൽ കഴിഞ്ഞ ജനറൽ ആശുപത്രിയിൽ ഈ സമയം എത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അസുഖം മൂർച്ഛിച്ച് 10 ആം തീയതി മുതൽ 11 വരെ ഇദ്ദേഹം മെഡിക്കൽ കോളേജിലെ ക്യാഷ്വാലിറ്റി വാർഡിലായിരുന്നു. ഇവിടെയുണ്ടായിരുന്നവരെയും കണ്ടെത്തണം. കട്ടാക്കട പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ആശ വർക്കർക്ക് വൈറസ് പിടിപ്പെട്ടത് എവിടെ നിന്നാണെന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവരുടെ റൂട്ട് മാപ്പ്  പുറത്തുവിട്ടിരുന്നു. ആശവർക്കറുമായി സമ്പർക്കത്തിലേർപ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും തയ്യാറായിട്ടുണ്ട്. പതിനാറ് മുതൽ 21 വരെയുള്ള വാർഡുകളാണ് കട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോണുകൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി

0
പത്തനംതിട്ട : കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

കോന്നിയിൽ എൺപത്കാരിക്ക് നേരെ പീഡന ശ്രമം : 72 കാരൻ പിടിയിൽ

0
  കോന്നി : കോന്നിയിൽ എൺപത്കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 72...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
വാകത്താനം : ഇടമൺ താബോർ മാർത്തോമാ ഇടവകയും ശ്രീവത്സo ഗ്രൂപ്പും മാർറ്റോം...

ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക നൽകണം

0
ദില്ലി : ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ...