ഇന്ത്യയില്‍ കോവിഡ്​ മൂന്നാംതരംഗത്തിന്​ സാധ്യതയില്ലെന്ന്​ വിദഗ്​ധര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ്​ മൂന്നാംതരംഗത്തിന്​ നിലവില്‍ സാധ്യതയില്ലെന്ന്​ വിദഗ്​ധര്‍. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ വ​കഭേദങ്ങള്‍ വീണ്ടും രാജ്യത്ത്​ പടര്‍ന്നു പിടിച്ചാല്‍ മാത്രമേ ഇനി മൂന്നാം തരംഗത്തിന്​ സാധ്യതയുള്ളുവെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ വകഭേദം പടര്‍ന്നാല്‍ മാത്രം ഇനി മൂന്നാം തരംഗത്തെ ഭയപ്പെട്ടാല്‍ മതിയെന്ന്​ ​കാണ്‍പൂര്‍ ഐ.ഐ.ടി പ്രഫസറായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ്​ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്ന്​ അദ്ദേഹം പറഞ്ഞു. ഏപ്രില്‍-മെയ്​ മാസങ്ങളില്‍ 20 ശതമാനത്തിന്​ മുകളിലായിരുന്ന ടി.പി.ആര്‍ ഇപ്പോള്‍ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്​. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌​ ഒരു നിശ്​ചിത കാലയളവില്‍ ടി.പി.ആര്‍ അഞ്ച്​ ശതമാനത്തിന്​ താഴെയാണെങ്കില്‍ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്ത്യയില്‍ ടി.പി.ആര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ച്​ ശതമാനത്തിന്​ താഴെയാണ്​.

ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്​സിനേഷനും കോവിഡ്​ തടയുന്നതിന്​ സഹായകമാവുമെന്നാണ്​ വിദഗ്​ധരുടെ പ്രതീക്ഷ. ഇന്ത്യയില്‍ നിലവില്‍ രണ്ട്​ അതിതീവ്രമായ കോവിഡ്​ വ്യാപനമാണ്​ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്​-സെപ്​റ്റംബര്‍ മാസങ്ങളിലായിരുന്നു കോവിഡിന്‍റെ ഒന്നാം തരംഗം. ഈ വര്‍ഷം ഏപ്രില്‍-മെയ്​ മാസങ്ങളില്‍ രണ്ടാം തരംഗവുമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...