എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയം ; സി.പി.ഐ എം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സി.പി.ഐ എം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പരാജയങ്ങള്‍ക്ക് നേതാക്കള്‍ തന്നെ കാരണമായെന്നാണ് അന്വേഷണ കമ്മിഷന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുള്ളത്. സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.സി മോഹനന്‍, മണിശങ്കര്‍ എന്നിവരോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. നേതാക്കള്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.

തൃപ്പൂണിത്തുറയില്‍ സി.എന്‍ സുന്ദരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് എന്നിവരോടും സി.പി.ഐ എം വിശദീകരണം തേടിയിട്ടുണ്ട്. സി.എന്‍ സുന്ദരന്റെ സ്ഥാനാര്‍ത്ഥിത്വ മോഹം എം.സ്വരാജിന്റെ പരാജയത്തിന് കാരണമായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സി.കെ മണിശങ്കര്‍, ഏരിയ സെക്രട്ടറി കെ.ഡി വിന്‍സന്റ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വ മോഹം ഡോ.ജെ.ജേക്കബിന്റെ പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ വിലയിരുത്തല്‍. കെ.ഡി വിന്‍സന്റ് തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടായിരുന്നത് തുറന്നുസമ്മതിച്ചതായും അന്വേഷണ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പിറവത്ത് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. പിറവത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ താനാണ് സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ഷിബു ജേക്കബ് നടത്തിയെന്നാണ് ആരോപണം. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും വിമര്‍ശനമുണ്ട്. പെരുമ്പാവൂരില്‍ സ്ഥാനാര്‍ത്ഥിമോഹത്തിന് ഒന്നിലധികം പേരുണ്ടായിരുന്നു എന്ന വിമര്‍ശനവും സി.പി.ഐ എം ജില്ലാ കമ്മിറ്റിക്കുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...