Sunday, April 28, 2024 3:24 pm

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരും : ജലീല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. ഉദേശിക്കാനും തിരുത്താനും ശാസിക്കാനുമുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് പറഞ്ഞ ജലീല്‍ ട്രോളന്മാര്‍ക്കും വലത് സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞുതീര്‍ക്കാം എന്ന് പരിഹസിച്ചു. അതേസമയം ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ -ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു. ഏ ആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. ഇഡിയല്ല ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.

കെ.ടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി കോൺഗ്രസ് പ്രസിഡന്റിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി

0
ന്യൂഡൽഹി : ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അരവിന്ദർ...

മോദി ഇന്ന് കർണാടകയിൽ ; കേന്ദ്രം ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെതിരെ സമരവുമായി സർക്കാർ

0
ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന്...

ചൂരക്കോട്‌ – ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

0
അടൂര്‍ : ചൂരക്കോട്‌ - ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍...

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയുള്ള നിയമം പാസ്സാക്കി ഇറാഖ്

0
ഇറാഖ് : സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ പാസ്സാക്കി ഇറാഖ്. ഇതുപ്രകാരം...