മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി. സർക്കാർ ബസിൽ കയറി സംസ്ഥാനത്തുടനീളം സഞ്ചരിച്ച കുട്ടികളെ ചിത്രദുർഗയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ പോലീസ് മാതാപിതാക്കൾക്ക് കൈമാറി. മാറത്തഹള്ളി അശ്വത്ത് നഗറിൽ നിന്നാണ് മാതാപിതാക്കൾ വഴക്കുപറഞ്ഞതിന് പിന്നാലെ പതിമൂന്നുകാരി ഇളയ സഹോദരനായ ഒൻപത് വയസുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വീടുവിട്ടിറങ്ങിയ ഇരുവരും നേരെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ കയറി. കയ്യിൽ പണമുണ്ടായിരുന്നില്ല. എന്നാൽ ആധാർ കാർ‍ഡ് ഉണ്ടായിരുന്നു. ആധാർ കാർഡുള്ള വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും കർണാടകയിൽ സർക്കാർ ബസിൽ യാത്ര സൗജന്യമാണെന്ന് പതിമൂന്നുകാരിക്ക് അറിയാമായിരുന്നു.

ഒൻപതുകാരന് ടിക്കറ്റെടുത്തില്ല. അങ്ങനെ തുടങ്ങിയ യാത്ര ഷിമോഗയും കടന്ന് ചിത്രദുർഗയിലെത്തി. ഇതിനിടെ കുട്ടികളെ കാണാനില്ലെന്ന് മനസിലാക്കിയ രക്ഷിതാക്കൾ പരിഭ്രാന്തരായി. ഇവർ ബെംഗളൂരും എച്ചഎഎൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയ എച്ച്എഎൽ പൊലീസ്, കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടു. ഈ ചിത്രം കണ്ട ഒരു യാത്രക്കാരൻ വിവരമറിയിച്ചതോടെയാണ് കുട്ടികൾ ചിത്രദുർഗയിലുണ്ടെന്ന് അറിഞ്ഞത്. പോലീസിടപ്പെട്ട് ഇരുവരെയും തിരികെ എത്തിച്ചു. രണ്ടുപേരെയും രക്ഷിതാക്കൾക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...