Tuesday, April 29, 2025 6:35 am

തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദശവാർഷിക സ്മരണിക ‘മുന്നോട്ട്’ പ്രകാശനം ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത മാത്യു ടി.തോമസ് എം.എൽ.എയിൽ നിന്നും ചീഫ് എഡിറ്റർ ടി.എൻ. സുരേന്ദ്രൻ സ്മരണിക ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി.സോമൻ മെമ്മോറിയൽ ട്രോഫികൾ ഡിവൈ.എസ്.പി എസ്. അഷാദ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം മുൻഭരണസമിതി അംഗങ്ങളെയും വാർഡ് കൗൺസിലർ ലെജു എം.സക്കറിയ കുടുംബശ്രീ യൂണിറ്റുകളെയും ആദരിച്ചു.

മുൻകൗൺസിലർ ബിനോജ് വർഗീസ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.ടി.വിശ്വനാഥൻ റിപ്പോർട്ടും ട്രഷറർ ചെറിയാൻ മാത്യു കണക്കും അവതരിപ്പിച്ചു. പ്രോഗ്രാംകമ്മിറ്റി കൺവീനർ ഡോ.ആർ. വിജയമോഹനൻ, മുൻ പ്രസിഡന്റ് ടി.എൻ.ഗോപാലകൃഷ്ണൻ, പ്രത്യേക ക്ഷണിതാവ് കുരുവിള മാമ്മൻ, രേഖാമോഹൻ, ബിനീഷ് ബി, മുൻസെക്രട്ടറി സന്തോഷ് അഞ്ചേരിൽ എന്നിവർ സംസാരിച്ചു. മുൻ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ, മുൻകൗൺസിലർ എം.പി.ഗോപാലകൃഷ്ണൻ, എം.ജി.എം ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ എ.ഐ.വർഗീസ് എന്നിവരെ ആദരിച്ചു. ഇരുവെള്ളിപ്ര ഗൗരീപുത്ര സംഘത്തിന്റെ തിരുവാതിരയും സ്‌കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോമൺ വെൽത്ത് ഗെയിംസ് അഴിമതി കേസ് അവസാനിപ്പിച്ച് ഇഡി

0
ന്യൂഡൽഹി: 2010 ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്...

ഐ.പി.എൽ ; ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

0
ജയ്പൂർ: ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസ് പടുത്തുയർത്തിയ റൺമല രാജസ്ഥാൻ കീഴടക്കിയത് ഒരു...

ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു

0
തൃശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി...

സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം

0
മാഡ്രിഡ് : സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം. നീണ്ട...