പത്തനംതിട്ട : തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളംബര ജാഥയും സാമൂഹ്യ തിന്മകൾക്കെതിരായ ബോധവല്ക്കരണ സന്ദേശ യാത്രയും കവുങ്ങും പ്രയാർ സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ നിന്നും ആരംഭിച്ചു. കവുങ്ങുപ്രയാർ മാർത്തോമ്മാ പള്ളിയിൽ ഇടവക വികാരി റവ: മാത്യു എ മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തുരുത്തിക്കാട് മാർത്തോമ്മാ ഇടവക മുൻ വികാരി റവ പി എം തോമസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികാരി റവ സജു ശാമുവേൽ സി, റവ:എം സി ജോൺ, റവ:ജോൺ കുരുവിള, റവ: സഖറിയ അലക്സാണ്ടർ എന്നിവർ സ്തോത്രം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എമിൽ തോമസ് വർഗീസ് സാമൂഹ്യ തിന്മകൾക്കെതിരായ സന്ദേശം നല്കി, അഡ്വ. റെനി കെ ജേക്കബ് ചരിത്രാവതരണം നിർവഹിച്ചു. ജുബി ഉമ്മൻ, ജേക്കബ് ജോർജ്, ആനിയമ്മ ജയിംസ് എന്നിവർ പ്രസംഗിച്ചു.
കവുങ്ങും പ്രയാർ നിന്നും ആരംഭിച്ച ജാഥയെ വാലാങ്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ ഇടവക വികാരി റവ ഡോ പി ജെ തോമസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ബെൻസി അലക്സ് ചരിത്ര അവതരണവും കുമാരി ലീബ മറിയം ബിജു സാമൂഹ്യ തിന്മകൾക്കെതിരെയുള്ള സന്ദേശം നിർവഹിച്ചു. ചെറിയാൻ മാത്യു, ബ്രിഗേഡിയർ ഏലിയാമ്മ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മല്ലപ്പളളി വെങ്ങലശേരി പള്ളിയിൽ മല്ലപ്പളളി മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നല്കിയ സ്വീകരണത്തിൽ മല്ലപ്പളളി ബഥനി ഓർത്തഡോക്സ് ഇടവകാംഗങ്ങളും പങ്കാളികളായി. ബിജു നൈനാൻ മരുതുക്കുന്നേൽ ചരിത്രാവതരണവും കുമാരി ഹന്ന സൂസൻ ബിനു സാമൂഹ്യ തിന്മകൾക്കെതിരെയുള്ള സന്ദേശവും നല്കി. ചാക്കോ പി ഇ, പ്രൊഫ ജേക്കബ് ജോർജ്, കുഞ്ഞു കോശി പോൾ,സൂസൻ പെരുമാൾ എന്നിവർ പ്രസംഗിച്ചു.
തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ നടന്ന സമാപന സമ്മേളനത്തിൽ സണ്ണി തച്ചക്കാലിൽ ചരിത്ര അവതരണവും കുമാരി ദയ അനിൽ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള സന്ദേശവും നല്കി. റാന്നി സെന്റ് തോമാസ് ക്നാനായ ഇടവക വികാരി ഫാദർ അനൂപ് സ്റ്റീഫൻ, ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. 15/12/2024 ഞായർ രാവിലെ 8 മണിക്ക് അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കടെന്ന വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ഇടവക വികാരി റവ സജു ശാമുവേൽ സിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത നിർവഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ മാത്യു ടി തോമസ് എംഎൽഎ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗം ജോളി റെജി, റവ എം സി ജോൺ, റവ സ്റ്റീഫൻ മാത്യു,എൻ പത്മകുമാർ എന്നിവർ പ്രസംഗിക്കും.