തിരുവാഭരണം കാണാതായി ; പിന്നാലെ മേല്‍ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ ക്ഷേത്ര മേല്‍ശാന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പന്ത്രണ്ട് പവനോളം വരുന്ന തിരുവാഭരണം നേരത്തെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് മേൽശാന്തിയോട് ക്ഷേത്ര ഭാരവാഹികൾ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ മേല്‍ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടത്. തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തിനും മേല്‍ശാന്തിയുടെ മരണത്തിനും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്.ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് ഇപ്പോൾ മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...