പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി തിരുവാഭരണപാത ഒരുക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ തിരുവാഭരണ പാത വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരി പത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
തിരുവാഭരണപാത കടന്നുപോകുന്ന കോഴഞ്ചേരി, റാന്നി താലൂക്കുകളുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ വഴികള്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ സംയുക്തമായി പരിശോധിച്ച് കൈയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിപ്പിച്ച് വഴിയൊരുക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ് നിര്‍ദേശിച്ചു. കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന കുളനട, മെഴുവേലി, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ എന്നീ ആറു വില്ലേജുകളിലൂടെയും റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന അയിരൂര്‍, ചെറുകോല്‍, റാന്നി, വടശേരിക്കര, പെരുനാട് എന്നീ അഞ്ചു വില്ലേജുകളിലൂടെയുമാണ് തിരുവാഭരണ പാത കടന്നുപോകുന്നത്. പി.ഡബ്ലൂ.ഡി റോഡ് വിഭാഗം, അടൂര്‍, തിരുവല്ല ആര്‍.ഡി.ഒമാര്‍, തഹസീല്‍ദാര്‍, തിരുവാഭരണ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരുവാഭരണപാത വൃത്തിയാക്കല്‍ പത്തിനകം പൂര്‍ത്തിയാക്കും : ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്
RECENT NEWS
Advertisment