Friday, April 19, 2024 6:53 pm

തിരുവാഭരണ പാതയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റുകള്‍ പൊളിച്ചു മാറ്റി

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : തിരുവാഭരണ പാതയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പു  ഗേറ്റുകള്‍ പൊളിച്ചു മാറ്റി.  ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുമ്പു  ഗേറ്റുകള്‍ പൊളിച്ചു മാറ്റാന്‍ ധാരണയായത്.

Lok Sabha Elections 2024 - Kerala

8 മീറ്റര്‍ വീതിയും 3005 മീറ്റര്‍ നീളവുമാണ് ഹാരിസണ്‍ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളില്‍ മൂന്നിടത്തായാണ് ഇരുമ്പു ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നത്. 8 മീറ്റര്‍ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റര്‍ വീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഹാരിസണ്‍ പാതയ്ക്ക് വിട്ടു നല്‍കിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല.

ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്. ഗേറ്റുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി കളക്ടര്‍ പി.ബി. നൂഹിന് പരാതി സമര്‍പ്പിച്ചെങ്കിലും നടപടി എടുത്തില്ല. തുടര്‍ന്നാണ് ബിജെപി നേതൃത്വം കമ്പിനിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ കമ്പിനിയുടെ വിവാദമായ നടപടിയില്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിര്‍മിച്ച മൂന്നു ഇരുമ്പു  ഗേറ്റുകളും കമ്പിനി അധികൃതര്‍തന്നെ പൊളിച്ചു മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...

സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...

രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെന്റ് ചെയ്തു

0
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മുംബൈ...

വീട്ടിൽ വോട്ട് : കണ്ണൂരിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തുന്നതിൽ വീഴ്ച, 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ...