ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്.  ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുന്നുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇതിനിടെ ട്രംപ് രോഗവിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പിന്നീട് കോവിഡ് പോസിറ്റീവായി. ട്രംപിന്റെ കാമ്പയിന്‍ മാനേജര്‍ ബില്‍ സ്റ്റീഫന്‍. സെനറ്റര്‍മാരായ തോം ടില്ലിസ്, മൈക് ലീ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആമി കോണി ബാരറ്റിന്റെ നാമനിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടത്തിയ പരിപാടി രോഗം പടര്‍ത്തിയതായി പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. ഈ പരിപാടിയില്‍ പങ്കെടുത്ത ട്രംപും ഭാര്യ മെലാനിയ അടക്കം അഞ്ച് പ്രമുഖര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...