ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

എഴുപുന്ന: ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അരൂർ പോലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.

വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ചുമതല കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തിരുവാഭരണം കാണാനില്ലെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഇയാളെ അന്വേഷിക്കാൻ ആരംഭിച്ചത്. രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്. തിരുവാഭരണത്തിലെ സുപ്രധാന ആഭരണങ്ങളാണ് കാണാതായിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...