പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം. സമര്‍പ്പിച്ചുവെന്ന് സുപ്രീംകോടതിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ശശികുമാരവര്‍മ പറഞ്ഞു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് ഇപ്പോഴും തുടരുന്നത്. സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകള്‍ ഉണ്ടാകുമായിരുന്നു. ഭഗവാന് സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നുവെന്നും കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശബരിമയിലെ തിരുവാഭരണം സർക്കാരിന് പ്രത്യേകിച്ച് ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പന്തളം കൊട്ടാരത്തിൽ സർക്കാരിന്റെ സുരക്ഷയിൽ തന്നെയാണ് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷ ആവശ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞാൽ അത് ചെയ്യും. ഇതിന് ദേവസ്വം ബോർഡുമായി ആലോചിച്ചു റിപ്പോർട്ട് നൽകും എന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.