തുടർച്ചയായി തടിയിറക്കി തിരുവാഭരണപാത തകരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : തുടർച്ചയായി തടിയിറക്കി തിരുവാഭരണപാത തകരുന്നു. പാതയിൽ ഇടക്കുളം-പള്ളിക്കമുരുപ്പ് ഭാഗത്താണ് സംഭവം. പല സ്ഥലങ്ങളിൽനിന്ന് മരങ്ങൾ മുറിച്ച് മിനിലോറികളിൽ ഇവിടെ കൊണ്ടിറക്കുന്നു. ദിവസങ്ങൾ കഴിഞ്ഞായിരിക്കും ഇവിടെനിന്ന് തടികൾ കയറ്റിക്കൊണ്ടുപോകുന്നത്. റോഡ് തകരുന്നതിനൊപ്പം മഴയത്ത് തടിയുടെ അവശിഷ്ടങ്ങൾ കിടന്ന് കൊതുകും പെരുകുന്നതായി നാട്ടുകാർ പറയുന്നു. റീ ബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റുചെയ്ത് ഗതാഗതം സുഗമമാക്കിയ തിരുവാഭരണപാതയിലാണ് തടികളിറക്കുന്നത്. തടിയിറക്കുന്ന ഭാഗം ഇടിയുന്നനിലയിലാണ്. ഏറെക്കാലത്തെ നിവേദനങ്ങളുടെ ഫലമായി മുൻ എം.എൽ.എ. രാജു എബ്രഹാം മുൻകൈ എടുത്താണ് അന്ന് പാത നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. തിരുവാഭരണപാത പഞ്ചായത്തിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. എന്നാൽ പഞ്ചായത്ത് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...