പത്തനംതിട്ട : തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം. സ്‌കൂട്ടര്‍ യാത്രികരായ നന്നൂര്‍ മല്ലശ്ശേരില്‍ ആകാശ് (18), കല്ലുമലയില്‍ അഭിഷേക് (19), മലയില്‍ കിഴക്കേതില്‍ മിഥുന്‍ (17), തെക്കേപുത്തന്‍പുരയില്‍ സുബിന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വള്ളംകുളം ജംഗ്ഷന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം.
തിരുവല്ലയില്‍ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോയ കാര്‍ എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആകാശിന്റെ നില അതീവ ഗുരുതരമാണ്.